ആലപ്പുഴ: പെരുമ്പളം സ്വദേശി വെങ്കിടേഷ് ബാബു താൻ ജനിച്ചുവീണ ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ ജോലിയിൽ പ്രവേശിച്ചു. നെടുമുടി – ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന എ 47 ബോട്ടിൽ ലാസ്കറായാണ് ഇന്നലെ ജോലി ആരംഭിച്ചത്. രാവിലെ നെടുമുടി ബോട്ട് സ്റ്റേഷനിലെത്തി മുതിർന്ന ലാസ്ക്കറിന് ദക്ഷിണ നൽകിയാണ് ജോലിക്ക് കയറിയത്. നെടുമുടി - ആലപ്പുഴ റൂട്ടിലായിരുന്നു ആദ്യ സർവീസ്. പാണാവള്ളി – പൂത്തോട്ട സർവീസ് നടത്തിയിരുന്നപ്പോൾ എ 47 ബോട്ടിൽ 1996 ജൂൺ മൂന്നിന് പുലർച്ചെയായിരുന്നു പെരുമ്പളം സൗത്തിൽ കിഴക്കനേഴത്ത് വെങ്കിടേഷ് ബാബുവിന്റെ ജനനം. പൂർണഗർഭിണിയായിരുന്ന അമ്മ പെരുമ്പളം സ്വദേശിനി ഷൈലയെ പ്രസവവേദനയെ തുടർന്ന് എറണാകുളത്തെ സർക്കാർ ആശുപത്രിയിലെത്തിക്കാനുള്ള ബോട്ട് യാത്രയ്ക്കിടയിലായിരുന്നു പ്രസവം. ജനിച്ച ബോട്ടിൽ ജോലിയിൽ പ്രവേശിക്കണമെന്ന ആഗ്രഹമാണ് വെങ്കിടേഷിന് ഇന്നലെ സഫലമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |