ആലപ്പുഴ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വയോജനങ്ങൾക്ക് പ്രാതിനിധ്യം നൽകണമെന്ന് വയോജനകൂട്ടായ്മയായ ടോക്കിംഗ് പാർലറിന്റെ സംസ്ഥാന കോ ഓർഡിനേറ്റർ ചന്ദ്രദാസ് കേശവപിള്ള ആവശ്യപ്പെട്ടു. ജനന, മരണ നിരക്ക് കുറയുന്നതിനാലും യുവാക്കൾ വിദേശത്തേക്കു കുടിയേറുന്നതിനാലും വോട്ടർമാരുടെ എണ്ണത്തിൽ മുതിർന്ന പൗരന്മാർ ആണ് കൂടുതൽ. വയോജനങ്ങളുടെ സമിതികളിൽ ഉണ്ടായാൽ മാത്രമേ ആവശ്യങ്ങൾ നടപ്പിലാക്കുവാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ എ.എ.ജലീൽ അധ്യക്ഷത വഹിച്ചു. കെ.ബി.സാധുജൻ, എസ്.സുഗുണൻ, വി.കെ ചന്ദ്രശേഖരൻ നായർ, ജി.അനിൽകുമാർ,ആൻസി ബെഞ്ചമിൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |