
കറ്റാനം : കറ്റാനം - കുറത്തികാട് റോഡിൽ പോപ്പ് പയസ് ഹയർസെക്കൻഡറി സ്‌കൂളിന് മുൻപിൽ വാഹനങ്ങളുടെ അമിത വേഗം തടയാൻ ഹമ്പ് സ്ഥാപിക്കണമെന്നും ഗതാഗത നിയന്ത്രണത്തിന് പൊലീസിനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു നിയോജകമണ്ഡലം സെക്രട്ടറി മിത്ര കൃഷ്ണൻ കറ്റാനം ജംഗ്ഷനിൽ നിൽപ്പ് സമരം നടത്തി. കഴിഞ്ഞ ദിവസം കറ്റാനം പോപ്പ് പയസ് ഹയർസെക്കൻഡറി സ്‌കൂളിന് മുൻപിൽ ഉണ്ടായ അപകടത്തിൽ ഒരു വീട്ടമ്മ മരണപ്പെട്ടിരുന്നു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ.ജോൺസൺ എബ്രഹാം പ്രതഷേധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പ്രകാശ് ഡി.പിള്ള അധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |