ആലപ്പുഴ പടിഞ്ഞാറേ ഷാഫി ജമാഅത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന പല്ലന ഉസ്താദിന്റെ (ആലപ്പുഴ മുഹമ്മദ് മുസ്ലിയാർ) 39ാമത് ഉറൂസ് മുബാറക് ഇന്ന് രാവിലെ 9.30ന് പടിഞ്ഞാറേ ഷാഫി ജുമാ മസ്ജിദിൽ നടക്കും. ആലപ്പുഴ നെൽപ്പുര ജുമാ മസ്ജിദ് ചീഫ് ഇമാം എം.എ ഷാഫി മുസ്ലിയാർ കായംകുളം ഉദ്ഘാടനം ചെയ്യും.
ഉറൂസ് കമ്മിറ്റി ചെയർമാൻ എച്ച്.മുഹമ്മദാലി അദ്ധ്യക്ഷത വഹിക്കും. പല്ലന ഉസ്താദ് ഓർമപുസ്തകം വലിയമരം ജുമാ മസ്ജിദ് ചീഫ് ഇമാം സയ്യിദ് ശറഫലി ജമലുല്ലൈലി പറമ്പിൽപീടിക പ്രകാശനം ചെയ്യും.കുന്നുമ്മ ജുമാ മസ്ജിദ് ചീഫ് ഇമാം സയ്യിദ് അബ്ദുല്ലാഹ് തങ്ങൾ ഐദറൂസി ദുആ സമ്മേളനത്തിന് നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |