
മുഹമ്മ: മണ്ണഞ്ചേരി പൊന്നാട് എൽ.പി സ്‌കൂളിൽ ശിശുദിന സമ്മേളനത്തിൽ പി.ടി.എ വൈസ് പ്രസിഡന്റ് കെ.എ.റിയാസ് അദ്ധ്യക്ഷനായി. സ്‌കൂൾ എച്ച്. എം. സിബു സ്വാഗതം പറഞ്ഞു. ചേർത്തല ഉപജില്ലാ അറബി കലോത്സവത്തിൽ ഓവറാൾ ചാമ്പ്യൻഷിപ്പ് നേടിയ സ്‌കൂളിലെ കുട്ടികളെയും എൽ.പി ജനറൽ വിഭാഗത്തിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയ 16 കുട്ടികളെയും അനുമോദിച്ചു . മുൻ അറബി അധ്യാപിക ലൈലാബീവി, അറബി അധ്യാപകൻ മുഹമ്മദ് ഇഖ്ബാൽ എന്നിവരെ ആദരിച്ചു . ശിശു ദിനാഘോഷം വിഷയമാക്കി കുട്ടികളുടെ പ്രസംഗവും തുടർന്ന് പായസ വിതരണവും നടന്നു. വർണ്ണ ശബളമായ ഘോഷയാത്രയോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |