പാലക്കാട്: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ട്രിനിറ്റി സൂപ്പർ സ്‌പെഷ്യാലിറ്റി കണ്ണാശുപത്രി, ഐ.എം.എ പാലക്കാട്, പാലക്കാട് ഡയബറ്റിക് സെന്റർ, ഫോർട്ട് വാക്കേഴ്സ് ക്ലബ്, ലയൺസ് ക്ലബ് ഓഫ് പാലക്കാട്, മലമ്പുഴ ആശ്രമം സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ എന്നിവയുടെ പിന്തുണയോടെ അവബോധ വാക്കത്തോൺ സംഘടിപ്പിച്ചു. കോട്ടമൈതാനത്ത് നിന്നാരംഭിച്ച പരിപാടിയുടെ ഫ്ളാഗ് ഓഫ് പാലക്കാട് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് രാജേഷ് കുമാർ നിർവഹിച്ചു. മുന്നൂറിലേറെ പേർ പങ്കെടുത്ത വാക്കത്തോൺ കോട്ട മൈതാനത്ത് നിന്നാരംഭിച്ച് എസ്.ബി.ഐ ജംഗ്ഷൻ, മുനിസിപ്പാലിറ്റി, സുൽത്താൻപേട്ട് സിഗ്നൽ, സ്റ്റേഡിയം ബസ് സ്റ്റാൻഡ് വഴി ഐ.എം.എ ഹാളിൽ സമാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |