
വളരെ വ്യത്യസ്തമായ വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ വെെറലാകുന്ന യൂട്യൂബറാണ് കാസി പെരേര എന്ന യുവാവ്. 'കാസിയസ്ക്ലിഡെപെരേര' എന്ന ഇദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം - യൂട്യൂബ് ചാനലിൽ നിരവധി കാഴ്ചക്കാർ ഉണ്ട്. അത്തരത്തിൽ യുവാവിന്റെ പുതിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം.
തെരുവിൽ മോമോസ് വിൽക്കുന്ന ആൾ എത്ര രൂപ സമ്പാദിക്കുന്നുവെന്നതാണ് വീഡിയോയിൽ ഉള്ളത്. അതറിയാൻ റോഡരികിൽ ഒരു യുവാവ് നടത്തുന്ന മോമോ കടയിൽ ഒരു ദിവസത്തേക്ക് ജോലി ചെയ്യാൻ കാസി പോകുന്നു. ജോലി തുടങ്ങി ആദ്യമണിക്കൂറിൽ 118 പ്ലേറ്റ് മോമോസാണ് വിറ്റുപോയത്. മോമോസ് വരുന്നവർക്ക് നൽകുക, വെള്ളം നിറയ്ക്കുക, സൂപ്പ് വിതരണം ചെയ്യുക, മോമോ ഫ്രെെ ചെയ്യുക എന്നിവയായിരുന്നു ഇദ്ദേഹത്തിന്റെ ജോലി.
വെെകിട്ട് അഞ്ച് മണി മുതൽ രാത്രി പത്ത് മണി വരെയാണ് ഇവിടെ വില്പപന നടത്തുന്നത്. ഒരു ദിവസം ഏകദേശം 950 പ്ലേറ്റ് മോമോയാണ് വിൽക്കുന്നതെന്നും ഒരു പ്ലേറ്റിന് വില 110 രൂപയാണെന്നും യൂട്യൂബർ പറയുന്നു. അങ്ങനെ നോക്കിയാൽ ഒരു ദിവസം മോമോ കടക്കാരന് ലഭിക്കുന്നത് 1,04,500 രൂപയാണ്. ഒരു മാസം ഇത് 31, 35,000 രൂപയാണ്. വീഡിയോ ഇതിനോടകം 18.6 മില്യൺ പേരാണ് കണ്ടത്. നിരവധി കമന്റും വരുന്നുണ്ട്. വീഡിയോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |