
പനാജി: ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് പല തരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടി വരാറുണ്ട്. അത്തരത്തിൽ ഗോവയിൽ നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സൗമ്യ ഖന്ന എന്ന യുവതി. സൗമ്യ വിദേശ വനിതയാണെന്ന് തെറ്റിദ്ധരിച്ച് ചില പുരുഷന്മാർ മോശമായി സംസാരിക്കുകയായിരുന്നു.
ബീച്ചിലെത്തിയ സൗമ്യയോട് ചാർജ് എത്രയാണെന്നാണ് ഒരാൾ ചോദിച്ചത്. എന്താ എന്ന് യുവതി തിരിച്ചുചോദിച്ചു. ഇതോടെ വീഡിയോ എടുക്കുന്നുണ്ടെന്ന് യുവാവിന് മനസിലായി. പെട്ടെന്ന് തന്നെ അവിടെനിന്ന് മാറി. എവിടെ നിന്നാണ് വരുന്നതെന്നായിരുന്നു മറ്റൊരു യുവാവിന് അറിയേണ്ടിയിരുന്നത്.
ഇന്ത്യക്കാരിയാണോ, അതോ വിദേശിയോ എന്നാണ് മൂന്നാമൻ ചോദിച്ചത്. 'എന്താണ് ധരിച്ചതെന്ന് ചോദിക്കുന്നവരോട്, ശരീരം മുഴുവൻ മറച്ചുകൊണ്ടുള്ള ഷർട്ടും പാന്റും ധരിച്ചിട്ടുപോലും കാര്യമില്ല'- എന്ന അടിക്കുറിപ്പോടെയാണ് യുവതി വീഡിയോ പങ്കുവച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |