ആലപ്പുഴ : ആവശ്യത്തിന് ബസുകളിലില്ലാത്തതിനെത്തുടർന്ന് സർവീസുകൾ വെട്ടിക്കുറയ്ക്കേണ്ടി വന്നെങ്കിലും വരുമാനത്തിൽ ടാർഗറ്റും കടന്ന് മുന്നേറി കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോ. 100 സർവീസുകൾ മുമ്പ് നടത്തിയിരുന്ന ഡിപ്പോയിൽ നിന്ന് ഇപ്പോൾ 76 സർവീസുകളാണ് നടത്തുന്നത്. ഇതിൽ നിന്ന് 14.28 ലക്ഷമാണ് കഴിഞ്ഞമാസം ടിക്കറ്റ് വരുമാനത്തിൽ നിന്ന് നേടിയത്. 13.58ലക്ഷമായിരുന്നു ഡിപ്പോയുടെ ടാർഗറ്റ്.
മാസങ്ങൾക്ക് മുമ്പ് എല്ലാ ഡിപ്പോകൾക്കും പുതിയ ബസുകൾ നൽകിയെങ്കിലും ജില്ലാ ആസ്ഥാനമുൾക്കൊള്ളുന്ന ആലപ്പുഴയ്ക്ക് മാത്രം പുതിയ ബസ് നൽകിയില്ല. സർവീസുകൾ വലിയൊരു ശതമാനം കുറഞ്ഞിട്ടും ആലപ്പുഴയെ മാത്രം തഴയുകയായിരുന്നു.
കഴിഞ്ഞമാസങ്ങളിൽ ആലപ്പുഴ ഡിപ്പോയിൽ നിന്ന് മൂന്നാർ, പയ്യന്നൂർ സർവീസുകളാണ് പുതിയതായി ആരംഭിച്ചത്. ഇവ ഹിറ്രാണെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. രാത്രി 9.45ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ബസ് പുലർച്ചെ മൂന്ന് മണിക്ക് മൂന്നാറിലെത്തും. മൂന്നാറിൽ നിന്ന് രാവിലെ 9ന് പുറപ്പെട്ട് മൂന്ന് മണിക്ക് ആലപ്പുഴയിൽ എത്തും. രാത്രി എട്ടുമണിക്ക് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന പയ്യന്നൂർ ബസ് പുലർച്ചെ 6.40ന് പയ്യന്നൂർ എത്തും. തിരിച്ച് രാവിലെ 7.45ന് പുറപ്പെട്ട് ആറുമണിക്ക് ആലപ്പുഴയിലെത്തും.
ബസ് ക്ഷാമത്തിനിടയിലെ നേട്ടം
ബസുകളുടെ ക്ഷാമം മൂലം സർവീസ് വെട്ടിക്കുറച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി
എ.സി റോഡുവഴി നടത്തിയിരുന്ന ഓർഡിനറി സർവീസുകളുടെ എണ്ണത്തിൽ കുറവുണ്ടായി
ഇത് കുട്ടനാട്ടിൽ നിന്ന് ആലപ്പുഴ നഗരത്തിൽ എത്തി പഠിക്കുന്ന വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്
മുമ്പ് കൃത്യമായ ഇടവേളകളിൽ ബസ് സർവീസുകളുണ്ടായിരുന്നു
ആകെ സർവീസുകൾ - 76
ഡീലക്സ് - 2
സൂപ്പർഫാസ്റ്ര് - 6
ഫാസ്റ്റ് - 25
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |