
പൂച്ചാക്കൽ : അഞ്ചുവർഷം മുമ്പ് സി.പി.എം വിട്ട മുൻ പഞ്ചായത്ത് മെമ്പറും സി.പി.എം ലോക്കൽ കമ്മിറ്റി മുൻഅംഗവുമായിരുന്ന ഇടവഴിക്കൽ 10-ാം വാർഡിൽ ഇ.വി പ്രേമലാൽ കോൺഗ്രസിൽ ചേർന്നു. പാണാവള്ളി സൗത്ത് മണ്ഡലം ഓഫീസിൽ നടന്ന ചടങ്ങിലാണ് പ്രാഥമിക അംഗത്വം സ്വീകരിച്ചത്. മണ്ഡലം പ്രസിഡന്റ് അബ്ദുൽ ജബ്ബാർ അംഗത്വം കൈമാറി. ഡി.സി.സി അംഗം ജോസ് കുറിയൻ ഷാൾ അണിയിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സുധാകരൻ, ഡി.സി.സി അംഗം അഡ്വ.എസ്. രാജേഷ്, വർഗീസ്, നവാസ്, സുബൈർ, ചന്ദ്രൻ, മള്ളൂർ കുട്ടൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |