തിരുവനന്തപുരം: നാലാഞ്ചിറ സെന്റ് ജോൺസ് സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നിർമ്മിച്ച മിനി പ്ലേ ഗ്രൗണ്ട് ഇന്ന് ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കരമന ഹരി ഉദ്ഘാടനം ചെയ്യും.രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഫാ.ജോസ് ചരുവിൽ അദ്ധ്യക്ഷത വഹിക്കും.വിവിധ സ്കൂൾ കായികമേളകളിൽ സെന്റ് ജോൺസ് സ്‌കൂളിന്റെ നേട്ടം കണക്കിലെടുത്ത് രക്ഷാധികാരി കർദ്ദിനാൾ ബസേലിയസ് ക്ലീമിസ് കാതോലിക്ക ബാവ അനുവദിച്ച സ്ഥലത്താണ് പ്ലേ ഗ്രൗണ്ട് നിർമ്മിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |