കോഴിക്കോട്: ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹിക നീതി ഓഫീസ്, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്, കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് എന്നിവ സംയുക്തമായി കാഴ്ച പരിമിതർക്ക് വോട്ടിംഗ് പരിശീലനവും വോട്ടിംഗ് മെഷീൻ പ്രദർശനവും നടത്തി. കുണ്ടായിത്തോട് കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡിന്റെ വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ നടന്ന പരിപാടി അസി.കളക്ടർ ഡോ. എസ് മോഹന പ്രിയ ഉദ്ഘാടനം ചെയ്തു. കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് ജില്ലാ പ്രസിഡന്റ് എസ് നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. അഞ്ജു മോഹൻ മുഖ്യാതിഥിയായി. പരിശീലനത്തിന് വിഷ്ണു, ശ്രീരാഗ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |