
തൃശൂർ: പുത്തൂരിലെ സുവോളജിക്കൽ പാർക്കിൽ നവംബർ 11ന് മാനുകളുടെ ജീവൻ നഷ്ടപ്പെടാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് യഥാർത്ഥ വിവരം തുറന്നുപറയാൻ വനംവകുപ്പും സുവോളജിക്കൽ പാർക്ക് അധികൃതരും തയ്യാറാകണമെന്ന് ഫ്രണ്ട്‌സ് ഒഫ് സൂ സെക്രട്ടറി എം. പീതാംബരൻ ആവശ്യപ്പെട്ടു. ജനങ്ങളുടെ നികുതിപ്പണം കൊണ്ട്
ശമ്പളം പറ്റുന്ന സർക്കാർ ഉദ്യോഗസ്ഥർ യാഥാർത്ഥ്യങ്ങളെ വളച്ചൊടിക്കരുത്. മാനുകൾ ചത്ത സംഭവത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധം അവ്യക്തമായ പ്രസ്താവനകൾ ഉണ്ടാക്കാൻ പാടില്ല. കാര്യങ്ങളെ വക്രീകരിക്കാതെ യഥാർത്ഥ വസ്തുത തുറന്നുപറയാൻ അധികൃതർ തയ്യാറാകണമെന്നും ഫ്രണ്ട്‌സ് ഒഫ് സൂ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |