കൊച്ചി: ക്രൂയിസ് വിനോദസഞ്ചാരികൾക്കായി ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ കൊച്ചി തുറമുഖത്ത് കലാ-കരകൗശല പ്രദർശനവും ലൈവ് വർക്ക്ഷോപ്പും സംഘടിപ്പിച്ചു. ക്രൂയിസ് ടെർമിനൽ ലോബിയിലെ പ്രത്യേക വേദിയിൽ ചുവർചിത്രങ്ങൾ, ചിരട്ട, മുള, കയ എന്നിവകൊണ്ടുള്ള കരകൗശല വസ്തുക്കൾ പ്രദർശിപ്പിച്ചു.
ലൈവ് ഡെമോൺസ്‌ട്രേഷനുകളിൽ പരമ്പരാഗത കലാകാരന്മാർ ചുവർ ചിത്രങ്ങളും കരകൗശല വസ്തുക്കളും നിർമ്മിക്കുന്നത് നേരിൽ കാണാനും കേരളത്തിന്റെ തനതു നിർമാണ രീതികൾ മനസിലാക്കാനും സന്ദർശകർക്ക് അവസരം ലഭിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കൊച്ചി ഓഫീസുമായി സഹകരിച്ചാണ് ദ്വിദിന പരിപാടി സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |