തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിൽ വൃശ്ചിക മാസത്തിൽ നടത്താറുള്ള അംഗുലിയാങ്കം കൂത്ത് പുറപ്പാട് ആരംഭിച്ചു. 12 -ാം ദിവസം രാത്രി രക്ഷോവധം ചടങ്ങോടെ കൂത്ത് സമാപിക്കും. മുഖമണ്ഡപത്തിൽ ദേവന് അഭിമുഖമായി രാമായണത്തിലെ സുന്ദരകാണ്ഡം കഥയാണ് 12 ദിവസം കൊണ്ടാടുന്നത്. സുന്ദരകാണ്ഡം കൂത്ത് ആടുന്നത് അമ്മന്നൂർ കുടുംബത്തിലെ രജനീഷ് ചാക്യാരാണ്. മിഴാവ് കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ നമ്പ്യാരും കുഴിത്താളവും ശ്ലോകവും എടാട്ട് രാധാമണി നങ്ങ്യാരമ്മയുമാണ്. ഉപവാദ്യങ്ങളായി ഇടക്കയും കുറുങ്കുഴലും വായിക്കുന്നുണ്ട്. ഷാരടിയും നമ്പീശനും സഹായികളായി പങ്കെടുക്കും. നമ്പ്യാർക്കും നങ്ങ്യാർക്കും പുല വന്നതിനാലാണ് വൃശ്ചികം ആറിലേക്ക് കൂത്ത് പുറപ്പാട് മാറ്റിയത്. സാധാരണ വൃശ്ചികം ഒന്നാം തീയതിയാണ് ആരംഭിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |