
കൊല്ലങ്കോട്: കെ ടെറ്റ് വിഷയത്തിൽ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തണമെന്നും അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കണമെന്നും കെ.എസ്.ടി.എ കൊല്ലങ്കോട് ഉപജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ.അജില ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ആർ. സതീശൻ അദ്ധ്യക്ഷനായി.
ജില്ലാ വൈസ് പ്രസിഡന്റ് കെ.ബി.ബീന, ഖജാൻജി ബി.വിനോദ്കുമാർ, എം.ആർ.ശിവപ്രസാദ്, കെ.ബാലുമനോഹർ, എം.ഉദയൻ, സി.എസ്.പ്രവീൺ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ആർ.സതീശൻ (പ്രസി.), വി. സതി, എൻ. ദീപക് കുമാർ, ടി.എം. മനോജ് (വൈസ് പ്രസി.), പി.ഇ. രശ്മി (സെക്ര.), കെ.വി. ബിനുസാജ്, കെ. മുരളീധരൻ, എ. റിയാസ് (ജോ. സെക്ര.), പി.പി. സവിത (ഖജാ.).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |