എരമല്ലൂർ:റസിഡൻസ് വെൽഫെയർ അസോസിയേഷൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ് മുജീബ് റഹ്മാനെ ആക്രമിച്ചത് അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് സൗഹൃദം കൂട്ടായ്മ ജില്ലാ പ്രസിഡന്റ് ബി.അൻഷാദ് പറഞ്ഞു.അമ്പലപ്പുഴ മത്സ്യ മാർക്കറ്റ് വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ ഭാഗമായി നിലപാടിലുറച്ച് നിന്നതിനാണ് മർദ്ദിച്ചതെന്നും തിന്മക്കെതിരെ രംഗത്ത് വന്നാൽ ആക്രമിച്ച് കീഴ്പ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
മുജീബ് റഹമാന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക്പിന്തുണ നൽകുമെന്നുംറെസിഡന്റസ് വെൽഫെയർ അസോസിയേഷനോടൊപ്പം നിൽക്കുമെന്നും ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ്ഷെരീഫും ട്രഷറർ എസ്.സുനിതാ മോളും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |