കുമളി :ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തിൽ കുമളി ആദിവാസി മേഖലയിൽ 'കരുതൽ 2025' എന്ന പേരിൽ ജനമൈത്രി സുരക്ഷാ യോഗം സംഘടിപ്പിച്ചു. പൊലീസും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കുമളി ഗവ. ട്രൈബൽ സ്‌കൂളിലാണ് പരിപാടി നടന്നത്.
കുമളി മന്നാ ഉന്നതി, പളിയ ഉന്നതി എന്നീ ആദിവാസി ഊരുകളിലെ നിവാസികൾക്കായാണ് പദ്ധതി സംഘടിപ്പിച്ചത്. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈ.എസ്.പി ബിജു കെ.ആർ യോഗം ഉദ്ഘാടനം ചെയ്തു. ആദിവാസി മേഖലയിലെ എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും, ലഹരിമരുന്നിനെതിരെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു.പരമ്പരാഗതമായ ഗോത്രരീതികൾ നിലനിർത്തിക്കൊണ്ട് തന്നെ മുന്നേറാൻ സാധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പീരുമേട് ഡിവൈ.എസ്.പി വിശാൽ ജോൺസൺ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഊരുകളിലെ കുട്ടികൾക്കുള്ള സ്‌പോർട്സ് കിറ്റ് വിതരണവും ചടങ്ങിൽ നടന്നു. കലാകായികവിദ്യാഭ്യാസ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിച്ചു.
കുമളി എസ്.എച്ച്.ഒ അഭിലാഷ് കുമാർ, പളിയ ഉന്നതി മൂപ്പൻ അരുവി, മന്നാൻ സമുദായ സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു പി, എസ്.ടി പ്രമോട്ടർ വിനീത, കുമളി എസ്.ഐ രാഹുൽ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ആദിവാസി സമുദായത്തിന്റെ തനത് കലാരൂപമായ കൂത്ത് വേദിയിൽ അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |