
കൊല്ലം: തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും രംഗത്ത്. തിരഞ്ഞെടുപ്പ് നടത്തിപ്പ് നിരീക്ഷണവും മേൽനോട്ടവുമാണ് പൊതുനിരീക്ഷകന്റെ ചുമതല. മാതൃകാപെരുമാറ്റചട്ടം നടപ്പിലാക്കുന്നത് ഉറപ്പാക്കുകയാണ് ലക്ഷ്യം. വോട്ടെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷനുകളും സന്ദർശിക്കും. തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ കമ്മിഷന്റെ ഉത്തരവിന് വിരുദ്ധമായി പ്രവർത്തിച്ചാലും നടപടിയെടുക്കുക പൊതുനിരീക്ഷകനാണ്. ചെലവ് നിരീക്ഷകർ സ്ഥാനാർത്ഥികളുടെയും ഏജന്റുമാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും വിശദവിവരങ്ങൾ വരണാധികാരികളുമായി ചേർന്നാണ് ശേഖരിക്കുന്നത്. ഗ്രാമപഞ്ചായത്തിൽ 25000, ബ്ലോക്ക് പഞ്ചായത്ത് 75000, ജില്ലാ പഞ്ചായത്ത് 150000, മുനിസിപ്പാലിറ്റികൾ 75000, കോർപ്പറേഷൻ 150000 രൂപ വീതമാണ് ചെലവ് നിശ്ചയിച്ചിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |