
കോന്നി : തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ വാേട്ടുചോദിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോന്നിയിലേക്കുള്ള യാത്രയ്ക്കിടെ ഇളകൊള്ളൂർ ക്ഷേത്രത്തിന് സമീപത്ത് വാഹനം നിറുത്തി. സെൽവന്റെ ചായക്കടയിൽ കയറി പരിപ്പുവടയും പാളയംകോടൻ പഴവും കഴിച്ചു. നാട്ടിലെ രാഷ്ട്രീയത്തെക്കുറിച്ച് സെൽവനോട് ചോദിച്ചറിഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യണമെന്ന് ചെന്നിത്തല സെൽവനോട് അഭ്യർത്ഥിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥി മനോജിന് വേണ്ടിയും വോട്ടുചോദിച്ചു. ജില്ലാ, ബ്ലോക്ക് സ്ഥാനാർത്ഥികൾക്കും വോട്ട് നൽകണമെന്ന് പറഞ്ഞപ്പോൾ ചിരിയോടെ സെൽവൻ തലകുലുക്കി. വള്ളിക്കോട്, പ്രമാടം മണ്ഡലം കൺവെൻഷനുകൾക്ക് ശേഷമാണ് ചെന്നിത്തലയും സംഘവും കോന്നിയിലേക്ക് പോയത്.
ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, പന്തളം സുധാകരൻ, എ.ഷംസുദ്ധീൻ, വെട്ടൂർജ്യോതിപ്രസാദ്, എസ്.വി.പ്രസന്നകുമാർ, നഹാസ് പത്തനംതിട്ട എന്നിവർ ഒപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |