ആലപ്പുഴ: വിധിയെ ചൊല്ലിയുള്ള തർക്കങ്ങൾക്കും പോരാട്ടങ്ങൾക്കുമൊടുവിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാന്നാർ നായർ സമാജം എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി. ബ്രൂട്ടസിന്റെ ചതിയിൽ ജൂലിയസ് സീസർ കൊല്ലപ്പെടുന്ന കഥയാണ് സ്കൂൾ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം ഒന്നാമതെത്തിയ അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി എച്ച്.എസ്.എസിനെ പിന്നിലാക്കിയാണ് ഇത്തവണ സംസ്ഥാനതലത്തിലേക്ക് നായർ സമാജം എച്ച്.എസ്.എസ് പോകുന്നത്. ഫോർട്ട്‌കൊച്ചി സ്വദേശി വർഗീസ് തമ്പിയാണ് പരിശീലകൻ. എസ്. അതുല്യ, ഗൗരി എച്ച്. നായർ, അപർണ്ണ സാജൻ, അഭിരാമി എ. നായർ, അനിറ്റ് സാറ ബിജു, അഞ്ജലി ഷാജി, കീർത്തന ബിന്ദു, ലെയ അജീഷ്, ആയിഷ നാസർ, ആർ. അക്ഷിത എന്നിവരാണ് അഭിനേതാക്കൾ
ഹൈസ്‌കൂൾ വിഭാഗം ചവിട്ടുനാടക മത്സരത്തിൽ തുടർച്ചയായ മൂന്നാം തവണയും കായംകുളം സെന്റ് മേരീസ് ജി.എച്ച്.എസ് ഒന്നാംസ്ഥാനം നേടി. കൊച്ചി ഗോതുരുത്ത് സ്വദേശി രാജു നടരാജനാണ് പരിശീലകൻ. ജറുസലേം ഭരിച്ചിരുന്ന ആൽറാത്ത് രാജാവ് ഫ്രാൻസിനെ ആക്രമിച്ച് കൈക്കലാക്കിയ അമൂല്യവസ്തുക്കൾ വർഷങ്ങൾക്ക് ശേഷം തിരിച്ചെടുക്കാൻ കാറൽസ് രാജാവ് നടത്തിയ പടയോട്ടമായിരുന്നു പ്രമേയം. എസ്. ആര്യനന്ദ, എസ്. ദേവിക, എ. അയന, എസ്. ദിൽന, സഫ സുദീർ, അനുശ്രീ ചന്ദ്രൻ, ജെ. ലഷ്മി, സരയു സുനിൽ, എസ്. രാഖി, എസ്. അദിതി എന്നിവരായിരുന്നു അഭിനേതാക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |