കൊച്ചി: അപാർ ഇൻഡസ്ട്രീസിന്റെ പുതിയ ഉത്പന്നമായ 'അപാർ ശക്തി ഗ്രീൻ വയർ' കേരളത്തിൽ വിപണിയിലിറക്കി. അപാർ ഇൻഡസ്ട്രീസ് സി.ഇ.ഒ ശശി അമിൻ, സെയിൽസ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് സുഭാശിഷ് ഡേ, ദക്ഷിണേന്ത്യ സെയിൽസ് ഡി.ജി.എം ഷിബിൻ ജോസ്, ജനറൽ മാനേജർ ഷൈലജ ചോപ്ര, നോർത്ത് കേരള സെയിൽസ് മാനേജർ പി. അഭിജിത്, സൗത്ത് കേരള സെയിൽസ് മാനേജർ വി.കെ ആദർശ്, മദ്ധ്യകേരള സെയിൽസ് മാനേജർ മുഹമ്മദ് ഇഷാക്ക് എന്നിവർ ചേർന്നാണ് വിപണിയിലിറക്കിയത്.
സുരക്ഷയ്ക്ക് പ്രാധാന്യം നൽകി 99.97 ശതമാനം ശുദ്ധമായ ചെമ്പിൽ തീ, ചൂട്, പുക, വിഷവാതകങ്ങൾ ഉൾപ്പെടെയുള്ളവയിൽ നിന്ന് സംരക്ഷണം നൽകുന്നതാണ് അപാർ ശക്തി ഗ്രീൻ വയറെന്ന് ശശി അമിൻ പറഞ്ഞു. 1958ൽ ആരംഭിച്ച അപാർ ഇൻഡസ്ട്രീസ് സ്‌പെഷ്യൽ കേബിളുകൾ, പോളിമർ, ലൂബ്രിക്കന്റുകൾ എന്നിവയിലെ മുൻനിര കമ്പനിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |