SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.35 PM IST

ജീവിത പങ്കാളി പാതി ഇന്ത്യക്കാരി,​ മകന്റെ പേരിനുമുണ്ട് ഒരു ഇന്ത്യൻ ബന്ധം,​ വെളിപ്പെടുത്തി ഇലോൺ മസ്ക്

Increase Font Size Decrease Font Size Print Page
msk

തന്റെ ജീവിത പങ്കാളിയായ ഷിവോൺ സിലിസ് പാതി ഇന്ത്യക്കാരിയാണെന്ന് സ്പേസ് എക്സ് സി.ഇ.ഒ ഇലോൺ മസ്ക്,​ സിലിസിലുള്ള തന്റെ മക്കളിൽ ഒരാളുടെ പേരിന്റെ മിഡിൽ നെയിം ശേഖർ എന്നാണെന്നും മസ്ക് പറഞ്ഞു. നിഖിൽ കാമത്തിന്റെ പോഡ്‌കാസ്റ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ അമേരിക്കൻ ഭൗതീക ശാസ്ത്രജ്ഞനും നോബൽ പുരസ്കാര ജേതാവുമായ സുബ്രഹ്മണ്യൻ ചന്ദ്രശേഖറാണ് ഈ പേരിന് പ്രചോദനമായതെന്നും മസ്ക് വെളിപ്പെടുത്തി.

സിലിസ് കാനഡയിലാണ് വളർന്നത്. കുഞ്ഞായിരിക്കുമ്പോൾ ദത്ത് നൽകുകയായിരു്നു എന്നും മസ്ക് കാമത്തിനോട് പറഞ്ഞു. അവളുടെ അച്ഛൻ സർവകലാശാല വിദ്യാർത്ഥിയോ മറ്റോ ആയിരുന്നുവെന്നാണ് ഞാൻ കരുതുന്നതെന്നും മസ്ക് കൂ്ട്ടിച്ചേർത്തു. 2017ലാണ് മസ്കിന്റെ എ.ഐ കമ്പനിയായ ന്യൂറാലിങ്കിൽ സിലിസ് ചേരുന്നത്. നിലവിൽ ഓപ്പറേഷൻസ് ആൻഡ് സ്പെഷ്യൽ പ്രൊജക്ട്സ് ഡയറക്ടറാണ്. യേൽ സർവകലാശാലയിൽ നിന്ന് ഇക്കണോമിക്സിിലും ഫിലോസഫിയിലും ബിരുദം നേടിയിട്ടുണ്ട്. മസ്കിനും സിലിസിനും നാല് മക്കളാണ്. ഇരട്ടകളായ സ്ട്രൈഡർ,​ അസൂർ,​ മകൾ ആർക്കാഡിയ,​ മകൻ സെൽഡൻ ലൈകർഗസ്.

TAGS: NEWS 360, NATIONAL, NATIONAL NEWS, ELON MUSK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY