കുന്ദമംഗലം : കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ നിന്ന് മത്സരിക്കുന്ന എ പി ബാലൻ, ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എ.കെ ഷൗക്കത്തലി, ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സീന അശോകൻ എന്നിവരുടെ വിജയത്തിനായി ഒന്നാം വാർഡ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെക്കയിൽ തൊടുകയിൽ ആമ്പ്രയിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. എ.കെ മൻസൂർ അദ്ധ്യക്ഷത വഹിച്ചു. എ.പി സഫിയ, വിനോദ് മേക്കോത്ത് , ഉസൈൻ, ഷമീന വെള്ളക്കാട്ട് ,എ കെ ഷൗക്കത്ത്, സുബ്രഹ്മണ്യൻ കോണിക്കൽ, റിനീഷ് ബാൽ, നൗഷാദ് തെക്കയിൽ, കൃഷ്ണൻകുട്ടി ആമ്പ്ര എന്നിവർ പ്രസംഗിച്ചു. എപി സുധീഷ് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |