കോഴിക്കോട്: ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പും ജില്ലാ എയ്ഡ്‌സ് കൺട്രോൾ യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ടൗൺഹാളിൽ അസി. കളക്ടർ ഡോ.എസ്.മോഹനപ്രിയ നിർവഹിച്ചു.
അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.പി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.കെ രാജാറാം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ നഴ്‌സിംഗ് ഓഫീസർ പദ്മിനി, ഡോ.എൽ.ഭവില, കെ.പി റിയാസ്, കെ.പി നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. പി.വി.എസ് കോളേജ് ഒഫ് നഴ്‌സിംഗ്, നാഷണൽ കോളേജ് ഒഫ് നഴ്‌സിംഗ്, ബേബി മെമ്മോറിയൽ കോളേജ് ഒഫ് നഴ്‌സിംഗ്, ഗവ. സ്‌കൂൾ ഒഫ് നഴ്‌സിംഗ്, കെ.എം.സി.ടി കോളേജ് ഒഫ് നഴ്‌സിംഗ് തുടങ്ങിയവ ദിനാചരണത്തിൽ പങ്കാളികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |