നരിക്കുനി: നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പിന്റെ മുന്നോടിയായി ബൈത്തുൽ ഇസ ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അടിയന്തര സാഹചര്യങ്ങളെ നേരിടാനും ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകാനും വിദ്യാർത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ഫയർ ആൻഡ് റെസ്‌ക്യൂ പരിശീലനം സംഘടിപ്പിച്ചു. നരിക്കുനി ഫയർഫോഴ്സ് ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ നിപിൻ ദാസ് എ പരിശീലനത്തിന് നേതൃത്വം നൽകി. തീപിടിത്തമുണ്ടായാൽ സ്വീകരിക്കേണ്ട പ്രാഥമിക മുൻകരുതലുകൾ, ഫയർ എക്സ്റ്റിംഗിഷറുകൾ പ്രവർത്തിപ്പിക്കേണ്ട വിധം, പാചകവാതക സിലിണ്ടറിൽ നിന്നുണ്ടാകുന്ന അപകടങ്ങൾ തടയുന്ന രീതികൾ മറ്റു അപകടങ്ങളിൽ നിന്ന് നേരിടേണ്ട മുൻകരുതലുകൾ തുടങ്ങിയവ അദ്ദേഹം വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |