തൃശൂർ: സൂപ്പർ ലീഗ് കേരളയിൽ സീസണിലെ അവസാന മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്.സി ഇന്ന് വൈകിട്ട് മാജിക് എഫ്.സിയെ നേരിടും. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. നിലവിൽ സെമി ഫൈനലിലേക്ക് യോഗ്യത നേടിയ ടീമാണ് തൃശൂർ . സെമി ഫൈനൽ സാദ്ധ്യത നിലനിറുത്താൻ കണ്ണൂർ വാരിയേഴ്‌സിന് വിജയിച്ചേ മതിയാകൂ. ഇരുവരും ഗ്രൂപ്പ് ഘട്ടത്തിൽ ഒരു തവണ ഏറ്റുമുട്ടിയപ്പോൾ ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. സ്വന്തം മൈതാനത്ത് സ്വന്തം ആരാധകർക്ക് മുന്നിൽ ഒരു വിജയം പോലും നേടാൻ കണ്ണൂരിനായിരുന്നില്ല. മൂന്ന് തോൽവിയും രണ്ട് സമനിലയുമാണ് കണ്ണൂരിന്റെ സമ്പാദ്യം. ഇന്ന് തൃശൂരിന്റെ ഹോംഗ്രൗണ്ടിലേക്ക് വരുമ്പോൾ മത്സരം കടുക്കും. തൃശൂർ മാജിക്കിനെതിരെ വിജയിക്കുകയാണെങ്കിൽ കണ്ണൂരിന് പതിമൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്തെത്താം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |