
തിരുവനന്തപുരം: കേരള ബാങ്ക് ആറാം സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി ഫോർട്ട് പ്രഭാത സായാഹ്ന ശാഖയിൽ സംഘടിപ്പിച്ച ഇടപാടുകാരുടെ സംഗമം ബാങ്ക് ഡയറക്ടർ അഡ്വ.ശ്രീജ ഷൈജുദേവ് ഉദ്ഘാടനം ചെയ്തു.ഏരിയാ മാനേജർ വൃന്ദയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ ഡെപ്യൂട്ടി ജനറൽ മാനേജർ സ്റ്റാൻലി ജോൺ,എ.ജി.എം സൂരജ് കുമാർ.വി എന്നിവർ പങ്കെടുത്തു.റീജിയണൽ ഓഫീസിലെ സീനിയർ മാനേജർ ബിന്ദു.എസ് ബാങ്കിംഗ് മേഖലയിലെ പുതിയ വിഷയങ്ങളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ് നടത്തി.ഫോർട്ട് പ്രഭാത സായാഹ്ന ശാഖയുടെ മാനേജർഐ.പി.പ്രദീപ് സ്വാഗതവും ഫോർട്ട് മെയിൻ മാനേജർ നസീർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |