ഓച്ചിറ: ക്ഷേത്ര കാണിക്കവഞ്ചികൾ കവർന്ന കേസിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. ഓച്ചിറ ക്ലാപ്പന വരവിള കോമളത്ത് മനുവാണ് (25) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. 2025 നവംബർ 2ന് പുലർച്ചെ കുലശേഖരപുരം അമ്പീലേത്ത് ക്ഷേത്രത്തിലെ കാണിക്കവഞ്ചികളും പിത്തള വിളക്കുകളുമാണ് മോഷ്ടിച്ചത്. മോഷണത്തിൽ ഉൾപ്പെട്ടിരുന്ന ബ്ലേഡ് അയ്യപ്പൻ, മണികണ്ഠൻ, ശ്യാം, വിപിൻ, സേതു എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. കരുനാഗപ്പള്ളി പൊലീസിന്റെ അന്വേഷണത്തിൽ പത്തനംതിട്ട റാന്നിയിൽ ഒളിവിൽ കഴിഞ്ഞ സ്ഥലം കണ്ടെത്തി പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി എ.സി.പി വി.എസ്.പ്രദീപ്കുമാറിന്റെ നിർദേശത്തിൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനൂപ്, എസ്.ഐമാരായ ഷമീർ, ആഷിക്, എസ്.സി.പി.ഒ ഹാഷിം, സി.പി.ഒ മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |