ചെപ്ര: മുതിർന്നവർക്ക് പോലും ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത വസ്‌തുക്കൾ നിഷ്‌പ്രയാസം തിരിച്ചറിഞ്ഞ് രണ്ടര വയസുകാരൻ ഇന്ത്യാ ബുക്ക് ഒഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചു. അഞ്ച് വയസുവരെയുള്ളവർക്കായി നടത്തിയ മത്സരത്തിലാണ് ഓടനാവട്ടം ചെപ്ര പുന്നോട്ട് വീട്ടിൽ ദൈവിക് കൃഷ്‌ണ അപൂർവ നേട്ടത്തിന് അർഹനായത്. 13 മൃഗങ്ങൾ, 12 ഫലങ്ങൾ, 18 വാഹനങ്ങൾ, 5 മരുന്നുകൾ, 23 ഗൃഹോപകരണങ്ങൾ, കേരളത്തിലെ തലയെടുപ്പുള്ള 5 ആനകൾ, 10 പച്ചക്കറികൾ, 18 ഭക്ഷണ വിഭവങ്ങൾ എന്നിവ തിരിച്ചറിഞ്ഞാണ് തന്റെ വൈഭവം പ്രകടമാക്കിയത്. മൈലോട് ടി.ഇ.എം.വി എച്ച്.എസ്.എസ് അദ്ധ്യാപകൻ ഹരികൃഷ്‌ണന്റെയും സ്വാതിയുടെയും മകനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |