SignIn
Kerala Kaumudi Online
Tuesday, 16 December 2025 7.32 AM IST

ചെങ്ങന്നൂർ ഡിപ്പോയിലെ ടോയ്ലെറ്റ് മുറിയിൽ തെന്നിവീണ് തീർത്ഥാടകന് പരിക്ക്

Increase Font Size Decrease Font Size Print Page
66
ചെങ്ങന്നൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ടോയ്ലെറ്റ്

ചെങ്ങന്നൂർ: ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ടോയ്ലെറ്റ് മുറി വൃത്തിഹീനമെന്ന് പരാതി. ദുർഗന്ധവും ചെളിയും കാരണം കാലെടുത്തു വയ്ക്കാൻ പറ്റാത്ത സ്ഥിതിയാണ്. മണ്ഡലകാലം തുടങ്ങി നിരവധി തീർത്ഥാടകർ വന്നുപോകുന്ന ബസ് സ്റ്റാൻഡിനാണ് ഈ ദുർഗതി. കഴിഞ്ഞ ദിവസം ടോയ്ലറ്റിൽ പോയ തീർത്ഥാടകൻ തെന്നി വീണ് ഗുരുതര പരിക്കേറ്റിരുന്നു. സ്റ്റാൻഡിൽ മൂന്ന് ക്ലീനിംഗ് തൊഴിലാളികൾ ഉണ്ടെങ്കിലും രണ്ട് പേരെ ഓഫീസിന്റെ മറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നതോടെ ടോയ്ലെറ്റിന്റെ ചുമതല ഒരാൾക്ക് മാത്രമാണ് . ശബരിമല തീർത്ഥാടനകാലത്ത് വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഒരേയൊരു തൊഴിലാളിയെ ആശ്രയിച്ചുള്ള ശുചിത്വനടപടികൾ പര്യാപ്തമല്ലാതെ വന്നതോടെ ടോയ്ലെറ്റിൽ കയറാൻ പറ്റാത്ത സ്ഥിതിയാണ്. മണ്ഡലകാലം അവസാനിക്കുന്നതിന് മുമ്പ് ശുചിമുറികളുടെ അടിസ്ഥാന സൗകര്യങ്ങൾ പുനഃക്രമീകരിച്ച് പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരും തീർത്ഥാടകരും.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.