
കൊളംബോ : ശ്രീലങ്കയിൽ ഡിറ്റ്‌വാ ചുഴലിക്കാറ്റ് മൂലമുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും തകർന്ന വീടുകളും റോഡുകളും മറ്റും പുനർനിർമ്മിക്കാൻ വേണ്ടത് 700 കോടി ഡോളർ. 465 പേരാണ് ഇതുവരെ മരിച്ചത്. 366 പേരെ കാണാതായി. 30,000ത്തോളം വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്. നവംബർ 28നാണ് ഡിറ്റ്‌വാ ശ്രീലങ്കയിൽ കരതൊട്ടത്. കാറ്റിന്റെ ഭീതി ഒഴിഞ്ഞെങ്കിലും പഴയ സ്ഥിതിയിലേക്ക് മടങ്ങാൻ ആഴ്ചകളോളം വേണ്ടിവരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |