
വാഷിംഗ്ടൺ : വെനസ്വേലയ്ക്കെതിരെ ഭീഷണി ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെനസ്വേലയ്ക്കുള്ളിലെ മയക്കുമരുന്ന് കടത്തുകാരെ യു.എസ് ഉടൻ ആക്രമിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. വെനസ്വേലയിൽ നിന്ന് മയക്കുമരുന്ന് കടത്തുന്നതെന്ന് കരുതുന്ന ബോട്ടുകളെ തകർക്കാൻ കരീബിയൻ കടലിൽ സൈനിക ദൗത്യത്തിന് ട്രംപ് നേരത്തെ ഉത്തരവിട്ടിരുന്നു. 21 ആക്രമണങ്ങളിലൂടെ 80ലേറെ പേരെ ഇത്തരത്തിൽ വധിച്ചു. എന്നാൽ ബോട്ടുകളിൽ മയക്കുമരുന്ന് ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകൾ യു.എസ് നൽകിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |