
കേരള സർവകലാശാല 16 മുതൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.എ/എം.എസ്‍സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.എം.സിജെ/എം.എ.എച്ച്.ആർ.എം/എം.ടി.ടി.എം (ന്യൂജനറേഷൻ കോഴ്സുകൾ ഉൾപ്പെടെ) പരീക്ഷകൾ മാറ്റി. ഈ പരീക്ഷകൾ ജനുവരി 8 മുതൽ ആരംഭിക്കും. പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല.
ഡിസംബർ 8,12,17,19 തീയതികളിൽ നടത്താനിരുന്നതും മാറ്റിവച്ചതുമായ പരീക്ഷകൾ പുനഃക്രമീകരിച്ചു. പുതുക്കിയ തീയതികൾ വെബ്സൈറ്റിൽ.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് മേയിൽ നടത്തിയ നാലാം സെമസ്റ്റർ ബിടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഡിസംബറിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ/ബി.സി.എ/ബി.എം.എസ്/ബി.പി.എ/ ബി.എസ്.ഡബ്ല്യൂ/ബിവോക് എന്നീ സി.ബി.സി.എസ്. (സി.ആർ.) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ജനുവരിയിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ/ബി.സി.എ/ബി.പി.എ/ബി.എം.എസ്/ ബി.എസ്ഡബ്ല്യൂ/ബിവോക് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഡിസംബറിൽ നടത്തുന്ന നാലാം സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് (സപ്ലിമെന്ററി – 2020 അഡ്മിഷൻ, മേഴ്സിചാൻസ് – 2017 - 2019 അഡ്മിഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 18 ന് വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിലെ കമ്പ്യൂട്ടർ ലാബിൽ നടത്തും.
വിദൂരവിദ്യാഭ്യാസ വിഭാഗം ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ പരീക്ഷയുടെ വൈവവോസി 16 മുതൽ 19 വരെ കാര്യവട്ടത്തെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ നടത്തും.
ഡിസംബറിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എം.പി.ഇ.എസ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഡിസംബറിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ ബി.പി.എഡ് (2022 സ്കീം – നാല് വർഷ ഇന്നോവേറ്റീവ് കോഴ്സ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |