
വൈപ്പിൻ: വിവിധ രാജ്യങ്ങളിലായി ജോലി ചെയ്തിരുന്ന 40000 പേർ കേരളത്തിൽ മടങ്ങിയെത്തി വിവിധ സ്ഥാപനങ്ങളിൽ ജോലിക്ക് കയറിയതായി വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ വീട് ബാങ്ക് ജപ്തി നടപടികളിൽപ്പെട്ടാൽ അവരെ സഹായിക്കുന്ന പദ്ധതിക്ക് എൽ.ഡി.എഫ് സർക്കാർ രൂപം നൽകിയിട്ടുണ്ട്. എൽ.ഡി.എഫ്. പള്ളിപ്പുറം പഞ്ചായത്ത് റാലി ചെറായി ഗൗരീശ്വരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ., അഡ്വ. എൻ.കെ. ബാബു, ടി. രഘുവരൻ, എ.പി. പ്രീനിൽ, പി.ബി. സജീവൻ, ഇ. സി. ശിവദാസ്, പ്രമോദ് മാലിപ്പുറം, ജോസി പി.തോമസ്, ആന്റണി സജി, കെ.കെ.വേലായുധൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിനു മുമ്പ് ചെറായി ഡിസ്‌പെൻസറിയിൽ നിന്ന് ഗൗരീശ്വരത്തേക്ക് പ്രകടനവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |