SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.46 PM IST

വയനാട് സ്വദേശി നൈക ഷൈജിത്ത് ഗുജറാത്ത് ഫാഷൻ ഷോ ജേതാവ്

Increase Font Size Decrease Font Size Print Page
nyka
നൈക

വെള്ളമുണ്ട: വെള്ളമുണ്ട സ്വദേശിനി നൈക ഷൈജിത്ത് ഗുജറാത്തിൽ നടന്ന ഫാഷൻ ഷോയിൽ കിഡ് ഗുജറാത്തായി തിരഞ്ഞെടുക്കപ്പെട്ടു. 2025 ൽ പങ്കെടുത്ത ഒമ്പത് ഫാഷൻ ഷോകളിൽ അഞ്ചെണ്ണത്തിൽ ടൈറ്റിലും മൂന്നെണ്ണത്തിൽ ഫസ്റ്റ് റണ്ണർ അപ്പും ഒരു സെക്കന്റ് റണ്ണറപ്പും നൈക നേടി. റാമ്പിൽ നടന്നു തുടങ്ങി ഒരു വർഷം കഴിഞ്ഞപ്പോഴേക്കും കേരളത്തിനു പുറമേ തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നടന്ന ഫാഷൻ ഷോകളിൽ നൈക കിരീടം നേടിയിരുന്നു. വെള്ളമുണ്ട എ.യു.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. എറണാകുളം കേന്ദ്രീകരിച്ചുള്ള ഹിന എൽസ ഫാഷൻ ,ബിയാട്രിക്സ് മോഡലിംഗ് കമ്പനിയുടെയും ഒഫീഷ്യൽ മോഡൽ ആണ് നൈക, ഹിനഎൽസ ഫാഷൻ, ബിയാട്രിക്സ് മോഡലിംഗ് കമ്പനിയുടെയും സി.ഇ.ഒയും. മോഡലും അഭിനേത്രിയും ആയ ഹിന എൽസയുടെ ശിക്ഷ്യയാണ് നൈക. ഇറങ്ങാനിരിക്കുന്ന രണ്ട് സിനിമകളിലും ഷോർട്ട് ഫിലിംകളിലും, പരസ്യങ്ങളിലും ഈ മിടുക്കി അഭിനയിച്ചു കഴിഞ്ഞു. വിലേജ് എക്സ്റ്റൻഷൻ ഓഫീസർ ഷൈജിത്തിന്റെയും, ഫിസിയോതെറാപ്പിസ്റ്റിന്റായ ദിവ്യയുടെയും മകളാണ്. നൈതിക് ആണ് സഹോദരൻ.

TAGS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.