
പാറശാല: ചെറുവാരക്കോണം സി.എസ്.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലീഗൽ സ്റ്റഡീസിൽ സംഘടിപ്പിച്ച 'സമന്വയ കേരള സഭ 2025' മോക്ക് അസംബ്ലി മത്സരം കോളേജ് ഡയറക്ടർ കേണൽ ജി.പദ്മകുമാർ ഉദ്ഘാടനം ചെയ്തു.കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.ലിസി ആൽബർട്ട് സ്വാഗതം പറഞ്ഞു.വൈസ് പ്രിൻസിപ്പൽ കീർത്തി.എസ്.ജ്യോതി,എച്ച്.ഒ.ഡി മനു.എസ്.ആർ എന്നിവർ സംസാരിച്ചു.
സമാപന സമ്മേളനത്തിലും സമ്മാനദാന ചടങ്ങിലും ബാർ കൗൺസിൽ ഒഫ് കേരള ട്രഷററും ദി ലാ ട്രസ്റ്റ് ചെയർമാനുമായ അഡ്വ.സന്തോഷ് കുമാർ.പി മുഖ്യാതിഥിയായി പങ്കെടുത്തു. മോക്ക് അസംബ്ലി സ്പീക്കർ അർജുൻ.എസ്.നായർ മത്സരത്തിന്റെ അവലോകനം നടത്തി.ഫാക്കൽറ്റി കോഓർഡിനേറ്ററും അസിസ്റ്റന്റ് പ്രൊഫസറുമായ ശാന്തിനി.എസ്.ആർ,സ്റ്റുഡന്റ് കോഓർഡിനേറ്റർമാരായ സന്തോഷ്.ആർ (എസ്7 ബി.ബി.എ), അശ്വനി എ.വി (എസ്7 ബി.കോം) എന്നിവർ നേതൃത്വം നൽകി.ശാന്തിനി.എസ്.ആർ നന്ദി പറഞ്ഞു.
ഫോട്ടോ: മുഖ്യാതിഥിയായി പങ്കെടുത്ത ബാർ കൗൺസിൽ ഒഫ് കേരള ട്രഷററും ദി ലാ ട്രസ്റ്റ് ചെയർമാനുമായ അഡ്വ.സന്തോഷ് കുമാറിന് ഉപഹാരം നൽകി ആദരിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |