
ന്യൂയോർക്ക്: അമേരിക്കൻ മാസ് മീഡിയ, എന്റർടൈൻമെന്റ് ഭീമനായ വാർണർ ബ്രോസ് ഡിസ്കവറിയുടെ സിനിമ, ടെലിവിഷൻ സ്റ്റുഡിയോകളും എച്ച്.ബി.ഒ നെറ്റ്‌വർക്ക്, എച്ച്.ബി.ഒ മാക്സ് സ്ട്രീമിംഗ് സർവീസുകളും നെറ്റ്ഫ്ലിക്സ് ഏറ്റെടുക്കും. 7200 കോടി ഡോളറിനാണ് കരാർ. ഇതോടെ ഹോളിവുഡിലെ ഏറ്റവും ചരിത്രപ്രധാനമായ സ്റ്റുഡിയോകളിലൊന്നായ വാർണർ ബ്രോസ് ലോകത്തിലെ മുൻനിര പേയ്ഡ് സ്ട്രീമിംഗ് സർവീസായ നെറ്റ്ഫ്ലിക്സിൽ ലയിക്കും. ഹാരി പോട്ടർ, ഡി.സി കോമിക്സ്, ഗെയിം ഒഫ് ത്രോൺസ് തുടങ്ങിയ സിനിമ/സീരീസ് പരമ്പരകളും കാസബ്ലാങ്ക പോലുള്ള ക്ലാസിക് സിനിമകളും നെറ്റ്ഫ്ലിക്സിന്റെ കുടക്കീഴിലാകും. ഓഹരി ഉടമകളുടെയും സർക്കാരിന്റെയും അംഗീകാര നടപടികൾക്ക് ശേഷം അടുത്ത വർഷമേ ഏറ്റെടുക്കൽ പൂർത്തിയാക്കാനാകൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |