കൊച്ചി: ഇന്ത്യയിലെ യൂണിഫോം ഗാർമെന്റ് മേഖലയിലെ മികവിനുള്ള ആദ്യ 'യൂണിഫോം റെവല്യൂഷനറി പേഴ്‌സൺ ഒഫ് ഇന്ത്യ' അവാർഡ് മഫത്‌ലാൽ ഇൻഡസ്ട്രീസ് സി.ഇ.ഒ എം.ബി. രഘുനാഥിന് കൈമാറി. മുംബയിലെ ഗോറേഗാവിലെ എക്‌സിബിഷൻ സെന്ററിൽ നടന്ന പ്രത്യേക ചടങ്ങിൽ മുൻ ടെക്സ്‌റ്റയിൽ മന്ത്രിയും എം.എൽ.എയുമായ സുഭാഷ് ദേശ്മുഖ് അവാർഡ് സമ്മാനിച്ചു.
രഘുനാഥിന്റെ ദീർഘദർശനവും നേതൃത്വത്തിന്റെയും ഫലമായാണ് സോളാപൂർ യൂണിഫോം ഗാർമെന്റ് എക്‌സിബിഷൻ സംഘടിപ്പിച്ചത്. സംരംഭകരും നിർമ്മാതാക്കളും വ്യവസായ പങ്കാളികളും ഒത്തുചേരുന്ന ദേശീയ വേദിയായി ഇത് മാറിയതായി സോളാപൂർ ഗാർമെന്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സതീഷ് പവാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |