
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകളിലെ നടപടിയെക്കുറിച്ചുള്ള നിയമസഭാ ചോദ്യത്തിന് മൂന്ന്മാസമായിട്ടും മറുപടി നൽകാത്തതിനാൽ കോൺഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറി എ.പി അനിൽകുമാർ സ്പീക്കർക്ക് കത്ത് നൽകി. പൊലീസ് കേസുകളുടെ വിശദാംശങ്ങളാണ് നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളായി ആവശ്യപ്പെട്ടിരുന്നത്.
2018 മുതൽ നടന്ന പ്രക്ഷോഭങ്ങളിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ 6000 ത്തിലധികം കേസുകളുണ്ട്. കേസുകൾ പിൻവലിക്കുമെന്ന് 2021 ലെ നിയമസഭ തിരഞ്ഞെടുപ്പു കാലത്ത് ഇടത് മുന്നണ വാഗ്ദാനം നൽകിയിരുന്നു. ആഗോള അയ്യപ്പസംഗമത്തിന് മുമ്പായി കേസുകൾ പിൻവലിക്കണമെന്ന് എൻ.എസ്.എസും എസ്.എൻ.ഡി.പി യാേഗവും ആവശ്യപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |