
പേരാമംഗലം: പറപ്പൂർ മാങ്കാവ് ശിവ പാർവതി ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് അതിലുണ്ടായിരുന്ന ആറായിരം രൂപയോളം മോഷ്ടിച്ച നാഗത്താൻ കാവ് സ്വദേശി വിഘ്‌നേഷ് പിടിയിൽ. പേരാമംഗലം ഇൻസ്‌പെക്ടർ കെ.സി. രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. കൈപ്പറമ്പിൽ മദ്ധ്യവയസ്‌കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കഴിഞ്ഞ ആഴ്ചയാണ് ജാമ്യത്തിൽ ഇറങ്ങിയത്. നിരവധി കേസിൽ പ്രതിയാണ് വിഘ്‌നേഷ്.
അന്വേഷണസംഘത്തിൽ സബ് ഇൻസ്‌പെക്ടർ പ്രീത ബാബു, സബ് ഇൻസ്‌പെക്ടർ അജ്മൽ ഷാഹിദ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ശ്രീകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അമീർഖാൻ, സിവിൽ പൊലീസ് ഓഫീസർ അജിത്, കിരൺ ലാൽ എന്നിവരും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |