
ബ്രസൽസ്: ഇന്ത്യയ്‌ക്ക് കൈമാറുന്നത് തടയാൻ വിവാദ വജ്രവ്യാപാരി മെഹുൽ ചോക്‌സി സമർപ്പിച്ച അപ്പീൽ ബെൽജിയം സുപ്രീംകോടതി തള്ളി. ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന കീഴ്ക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ഇതോടെ ഇയാളെ വൈകാതെ ഇന്ത്യയിലെത്തിക്കാനാകും. പ്രമുഖ ജൂവലറി കമ്പനിയായിരുന്ന ഗീതാഞ്ജലി ഗ്രൂപ്പിന്റെ സ്ഥാപകനായ ചോക്‌സി പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തി 2018ൽ ഇന്ത്യ വിടുകയായിരുന്നു. ഏപ്രിൽ 11നാണ് ബെൽജിയത്തിൽ അറസ്റ്റിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |