അബുദാബി: ഫിനാബ്ളറിന് കീഴിലുള്ള ആഗോള പണമിടപാട് സ്ഥാപനമായ യു.എ.ഇ എക്‌സ്‌ചേഞ്ച് അന്താരാഷ്‌ട്ര ഉപഭോക്തൃ സേവന വാരാഘോഷത്തിന്റെ ഭാഗമായി യു.എ.ഇയിലെ ശാഖകളിൽ 'ദി മാജിക് ഒഫ് സർവീസ്" എന്ന പേരിൽ ഉപഭോക്താക്കൾക്കും സേവനദാതാക്കളായ ജീവനക്കാർക്കുമായി പ്രത്യേക പരിപാടികൾ ഒരുക്കിയിരിക്കുന്നു. മികച്ച സേവനം നൽകുന്ന ജീവനക്കാരെ അംഗീകരിക്കുകയും ഉപഭോക്താക്കളെ ആദരിക്കുകയും ചെയ്യും.
ഉപഭോക്താക്കൾക്ക് സ്വയംബോധനം, സേവ ഉത്‌പന്ന അവബോധം, പ്രശ്‌നപരിഹാരം, സമാനുഭാവം, പ്രതിബദ്ധത തുടങ്ങിയ ആശയ കേന്ദ്രീകൃതമായ പരിപാടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |