പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം കൊടിയേറി. തന്ത്രി തരണനല്ലൂർ തെക്കിനിയേടത്ത് പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു. കാലത്ത് കലശപൂജ, ബ്രഹ്മ കലശാഭിഷേകം , ചതു: ശതം പായസ നിവേദ്യത്തോടു കൂടിയുള്ള ഉച്ചപൂജ, ചമ്പാട്ടിൽ ദേശാവകാശിയുടെ ആറാട്ട്കുടവരവ്, ആലവട്ടം വരവ് എന്നിവ നടന്നു. കലാസന്ധ്യയുടെ ഉദ്ഘാടനം തന്ത്രി തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് നിർവഹിച്ചു. ട്രസ്റ്റ് ബോർഡ് ചെയർമാൻ ആർ രമേശൻ അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രൻ കണ്ടോത്ത്, പി.ടി രാഘവൻ, ഉണ്ണി മാധവം എന്നിവർ പ്രസംഗിച്ചു. ക്ഷേത്രം മഹിളാ ക്ഷേമ സമിതി അവതരിപ്പിച്ച മെഗാ തിരുവാതിര, നാട്യ തൃക്കോട്ടൂരിന്റെ കൈകൊട്ടിക്കളി, ഭജന എന്നീ പരിപാടികളും അരങ്ങേറി. ഇന്ന് വിളക്ക് ഉത്സവത്തോടനുബന്ധിച്ച് രാവിലെ കാഴ്ച ശീവേലി, 7.30 ന് കാളയെ ചന്തയിൽ കടത്തികെട്ടൽ ചടങ്ങ്, 10.30 ന് കലാമണ്ഡലം സംഗീത ചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, ഉച്ചക്ക് 12 മുതൽ പ്രസാദ ഊട്ട്, വൈകിട്ട് 4 ന് കാഴ്ച ശിവേലി, രാത്രി 7 ന് തിരുവനന്തപുരം അജന്ത തിയേറ്റർ ഗ്രൂപ്പ് അവതരിപ്പിക്കുന്ന വംശം എന്ന നാടകം, രാത്രി 9.30 ന് ജഗന്നാഥൻ രാമനാട്ടുകര അവതരിപ്പിക്കുന്ന തായമ്പക തുടർന്ന് വിളക്കിന് എഴുന്നള്ളിപ്പും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |