കുറ്റ്യാടി: തിരഞ്ഞെടുപ്പ് പോളിംഗിനായി സജ്ജീകരിച്ച മലയോരത്തെ ആറോളം ബൂത്തുകൾ പൊലീസിന്റെ മാവോയിസ്റ്റ് ഭീഷണി സാദ്ധ്യതാപട്ടികയിൽ. തൊട്ടിൽപാലം പൊലീസ് സ്റ്റേഷൻ പരിധിയിൽ കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാട് എൽ.പി, പൂതമ്പാറ എൽ.പി സ്കൂളിലെ രണ്ട് ബൂത്തുകൾ, മുറ്റത്തെ പ്ലാവ് അങ്കണവാടി, മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് യു .പി സ്കൂൾ, കുറ്റ്യാടി പൊലീസ് സ്റ്റേഷൻ പരിതിയിൽ വരുന്ന കുമ്പളച്ചോല ഗവ.എൽ പി സ്കൂൾ തുടങ്ങിയ ബൂത്തുകളാണ് മാവോയിസ്റ്റ് ഭീഷണിയുളള പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഇവിടങ്ങളിൽ സായുധസേന ഉൾപ്പെടെ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരും പ്രത്യേക പട്രോളിംഗുമുണ്ടാകും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലും ഈ ബൂത്തുകളിൽ സമാനമായ മുൻകരുതൽ സ്വീകരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |