കോഴിക്കോട്: മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ് കോട്ടൂളി സരസ്വതി വിദ്യാലയത്തിലും എ.കെ ശശീന്ദ്രൻ കണ്ണൂരിലെ ധർമ സമാജം സ്‌കൂളിലും വോട്ട് ചെയ്യും. മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള തിരുത്തിയാട് ഐ.എച്ച്.ആർ.ഡിയിലും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി തോട്ടുമ്മൽ സ്‌കൂളിലും വോട്ട് രേഖപ്പെടുത്തും. എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണന് വെള്ളിയൂർ നൊച്ചാട് ഹയർസെക്കൻഡറി സ്‌കൂളിലാണ് വോട്ട്. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മൊടക്കല്ലൂർ എ.യു.പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തും. എം.കെ രാഘവൻ എം.പി കോഴിക്കോട് സിവിൽ സ്റ്റേഷൻ മാതൃബന്ധു വിദ്യാലയത്തിൽ വോട്ടു ചെയ്യും. മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചോമ്പാല എൽ.പി സ്‌കൂളിലും സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം മെഡിക്കൽ കോളേജ് കാമ്പസ് ഹയർ സെക്കൻഡറി സ്‌കൂളിലും വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി ചോറോട് ചേന്നമംഗലം എൽ.പി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തും. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പിയ്ക്ക് പാലക്കാട് നഗരസഭയിലെ സുൽത്താൻപേട്ട ഐ.എം.എ ഹാളിലാണ് വോട്ട്. മുസ്ലിംലീഗ് നിയമസഭാകക്ഷി ഉപ നേതാവ് എം.കെ മുനീർ സെന്റ് മൈക്കിൾസ് സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |