കുന്ദമംഗലം: വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ 16 മുതൽ 21 വരെ രാജസ്ഥാനിലെ പീലാനിൽ നടക്കുന്ന ദേശീയ ജൂനിയർ ഗേൾസ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിനെ കോഴിക്കോട് ജില്ലാ ടീമിലെ റിതിക മുരളി നയിക്കും. പത്തനംതിട്ട ജില്ല ടീമിലെ റീമ മുഹമ്മദ് റാഫിയാണ് വൈസ് ക്യാപ്റ്റൻ. മറ്റ് ടീം അംഗങ്ങൾ: ശ്രീവർണിത, മിത്ര (കോഴിക്കോട്), ആര്യ, അനാമിക (തിരുവനന്തപുരം), ദേവ രമേഷ് , ആദിത്യ (കണ്ണൂർ ), അനു ജോൺ, വിസ്മയ (തൃശൂർ), സ്റ്റെനി സാജൻ (പത്തനംതിട്ട), ശ്രീനിധി (പാലക്കാട് ). കോച്ച്: സി. യൂസഫ് , അസി. കോച്ചുമാർ: കലൈ മാരൻ, അലീന ആന്റണി, മാനേജർ: അഞ്ചിത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |