മാനന്തവാടി: തിരുനെല്ലിയിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടത്തുന്നതായി യു.ഡി.എഫ് തിരുനെല്ലി പഞ്ചായത്ത് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പഞ്ചായത്തിലെ ഉന്നതികളിൽ മദ്യവും പണവും നൽകി വോട്ട് സ്വാധീനിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമം ചൊവ്വാഴ്ച രാത്രിയിൽ തോൽപ്പെട്ടിയിലെ ഉന്നതിയിൽ യു.ഡി.എഫ് പ്രവർത്തകർ തടഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ അസമയത്ത് ഉന്നതിയിൽ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സി.പി.എം പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ പിന്നീട് സ്ഥലത്തേക്ക് എത്തിച്ചേർന്ന സി.പി.എം പ്രവർത്തകർ സംഘടിച്ച് ജീപ്പിൽ നിന്ന് പ്രതികളെ ഇറക്കി കൊണ്ടുപോവുകയയിരുന്നുവെന്ന് യു.ഡി.എഫ് ആരോപിച്ചു. തിരുനെല്ലിയിലെ ഉന്നതികളിൽ ഇടതുപക്ഷ തുടർഭരണത്തിനെതിരായ വലിയ ചർച്ചയും വികാരവും ഉയർന്നു വരുന്നത് തിരിച്ചറിഞ്ഞ് സി.പി.എം വിറളി പൂണ്ട പ്രവർത്തനങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത്. ടി.വി ഹാരിസ് ,എ.എം നിശാന്ത്, ടി.എം സുധാകരൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |