
ബാലരാമപുരം: നേമം ഗവ.യു.പിഎസിലെ വിദ്യാർത്ഥികൾക്കായി മണ്ണറിഞ്ഞ്,നാടറിഞ്ഞ് സഹവാസക്യാമ്പ് സംഘടിപ്പിച്ചു.നേമം സ്റ്റുഡിയോ റോഡിന്റെ ചരിത്രം അറിയാനായിരുന്നു വിദ്യാർത്ഥിക്കൂട്ടം ആദ്യമെത്തിയത്.നേമത്തെ മെരിലാന്റ് സ്റ്റുഡിയോയിൽ ക്യാമറാമാൻ രാമകൃഷ്ണൻ,സ്റ്റുഡിയോയുടെ ചരിത്രം വിവരിച്ചു നൽകി.സ്കൂൾ സോഷ്യൽ മീഡിയ സർവീസ് സ്കീമിന്റെ നേതൃത്വത്തിലായിരുന്നു ത്രിദിന സഹവാസക്യാമ്പ് നടന്നത്.ബാലരാമപുരം സ്പിന്നിംഗ്മിൽ വളപ്പിലെ സംയോജിത കൃഷിയിടം,ട്രിവാൻഡ്രം സ്പിന്നിംഗ്മിൽ എന്നിവയും സസ്യങ്ങളെക്കുറിച്ച് അറിയാൻ പ്രകൃതിപഠനവും സംഘടിപ്പിച്ചു.ക്യാമ്പിന്റെ ഉദ്ഘാടനം കവി എൻ.എസ്.സുമേഷ് കൃഷ്ണൻ നിർവഹിച്ചു.കൃഷി അസിസ്റ്റന്റ് എസ്.കെ.ഷിനു,മോട്ടിവേറ്റർ ഗിരീഷ് പരുത്തിമഠം,കായിക പരിശീലകൻ ബോബസ്,പ്രേമചന്ദ്രൻ നായർ,ചിത്രകാരൻ ഹരി ചാരുത എന്നിവർ നേതൃത്വം നൽകി.ചരിത്ര പുരാവസ്തു പ്രദർശനവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |