
പത്തനംതിട്ട : സന്നിധാനം, പമ്പ, കാനന പാതകൾ, നിലയ്ക്കൽ തുടങ്ങിയ ഇടങ്ങളിൽ തടസം ഇല്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കി കെ.എസ്.ഇ.ബി. പമ്പയിലും സന്നിധാനത്തും ആവശ്യമായ വെളിച്ചം ഉറപ്പാക്കാനായി 4500 എൽ.ഇ.ഡി ലൈറ്റുകൾ ആണ് കെ.എസ്.ഇ.ബി സ്ഥാപിച്ച് പരിപാലിച്ചു വരുന്നത്. 5000 എൽ.ഇ.ഡി ലൈറ്റുകൾ നിലയ്ക്കലിലും സ്ഥാപിച്ചിട്ടുണ്ട്. പുതിയതായി ലൈറ്റുകൾ ആവശ്യമുള്ള സ്ഥലങ്ങളിൽ ആവശ്യാനുസരാണം സ്ഥാപിക്കുന്നതിനുള്ള ക്രമികരണം അപ്പപ്പോൾ ചെയ്യുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. പൂർണ്ണമായും എൽ.ഇ.ഡി ലൈറ്റുകൾ ആണ് ഉപയോഗിക്കുന്നത് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഒരു അസിസ്റ്റന്റ് എൻജിനീയറുടെ നേതൃത്വത്തിൽ 25 ജീവനക്കാരെ 10 ദിവസം വീതം തുടർച്ചയായി തീർത്ഥാടന കാലത്തേക്ക് മാത്രമായി വിവിധ ഓഫിസുകളിൽ നിന്നായി പ്രത്യേക ഡ്യുട്ടിയ്ക്കായി നിയോഗിച്ചിട്ടുണ്ട്. എല്ലാ ദിവസവും സുരക്ഷാ പാരിശോധനകൾ തുടർച്ചയായി നടത്തിവരുന്നു. പത്തനംതിട്ട ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ, പത്തനംതിട്ട ഇക്ട്രിക്കൽ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ എന്നിവരുടെ മേൽനോട്ടത്തിൽ വടശ്ശേരിക്കര ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എൻജിനീയർ, കക്കാട് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റൻറ് എൻജിനീയർ, റാന്നി പെരുന്നാട് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റൻറ് എൻജിനീയർ എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |